കവുന്തി കുഴിക്കാനം ചിറ്റയില്‍ സരിത രാജേഷിന്റെ കണ്ണുകള്‍ ദാനം ചെയ്ത് കുടുംബം
കവുന്തി കുഴിക്കാനം ചിറ്റയില്‍ സരിത രാജേഷിന്റെ കണ്ണുകള്‍ ദാനം ചെയ്ത് കുടുംബം
ഇടുക്കി: അകാലത്തില്‍ മരണപ്പെട്ട നെടുങ്കണ്ടം കവുന്തി കുഴിക്കാനം ചിറ്റയില്‍ സരിത രാജേഷിന്റെ കണ്ണുകള്‍ ദാനം ചെയ്ത് കുടുംബം. കഴിഞ്ഞ ദിവസമാണ് ചിറ്റയില്‍ രാജേഷിന്റെ മാതാവ് ഇന്ദിര രാജപ്പന്‍ മരണപ്പെട്ടത്. തൊട്ടടുത്ത ദിവസം രാജേഷിന്റെ ഭാര്യ സരിതയും കുടുംബത്തെ വിട്ടുപിരിഞ്ഞു. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ചികിത്സയിലായിരുന്നു ഇവര്‍. പ്രിയപെട്ട രണ്ടുപേര്‍ പൊടുന്നനെ വേര്‍പിരിഞ്ഞെതിന്റെ വേദനയിലാണെങ്കിലും സരിതയുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയിരുന്നു. സരിത ഇനി ഒപ്പമില്ലെങ്കിലും ആ കണ്ണുകളിലൂടെ രണ്ട് ജീവന്‍ ലോകം കാണുമെന്ന ആശ്വാസത്തിലാണ് കുടുംബം
What's Your Reaction?