രാസവളങ്ങളുടെ വില വര്‍ധിക്കുന്നു: ഫാക്ടംഫോസിന് വില 2300
രാസവളങ്ങളുടെ വില വര്‍ധിക്കുന്നു: ഫാക്ടംഫോസിന് വില 2300
ഇടുക്കി: രാസവളങ്ങളുടെ വില വര്‍ധനവും ലഭ്യത കുറവും ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വില വര്‍ധനവിന് ആനുപാതികമായി വളങ്ങളുടെ സബ്സിഡി ഉയര്‍ത്താത്തതാണ് അമിത വില വര്‍ധനവിന് കരണം. ഇത്തവണ മണ്‍സൂണ്‍ മഴ കുറഞ്ഞത് നാണ്യവിള കൃഷിയെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ജൂണ്‍ മാസം ചെയ്യേണ്ടിയിരുന്ന വള പ്രയോഗങ്ങള്‍ മഴയുടെ കുറവുമൂലം ചെയ്യാനായില്ല. കഴിഞ്ഞ മാസം അവസാനം ഭേദപെട്ട മഴ ലഭിച്ചെങ്കിലും വളങ്ങളുടെ ലഭ്യത കുറവും വില വര്‍ധനവും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഡിഎപി, യൂറിയ തുടങ്ങിയ വളങ്ങള്‍ക്ക് വില വര്‍ധനവ് ഉണ്ടായിട്ടില്ലെങ്കിലും ഇവ മിക്ക കടകളിലും സ്റ്റോക്കില്ല. ഫാക്ടംഫോസിന് 1975 ഇല്‍നിന്ന് 2300 ആയും എംഓപി യ്ക്ക് 1800 ഇല്‍ നിന്ന് 2100 ആയും വില വര്‍ധിച്ചു. 1675 രൂപ വിലയുണ്ടായിരുന്ന 16:16 ന് ഇപ്പോള്‍ 2250 ആണ് വില. രാസ വളങ്ങള്‍ക്കുള്‍പ്പടെ സബ്സിഡി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കാര്‍ഷിക മേഖലാ പ്രതിസന്ധിയിലാകും. കാലവസ്ഥ വ്യതിയാനം മൂലമുള്ള പ്രതിസന്ധിക്ക് പിന്നാലെയാണ് വളത്തിന്റെ വില വര്‍ധനവ് കര്‍ഷകര്‍ക്ക് ഇരുട്ടടി ആയിരിക്കുന്നത്.
What's Your Reaction?