അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള കുമളി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള കുമളി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Jul 24, 2026 - 11:44
 0
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള കുമളി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
This is the title of the web page

ഇടുക്കി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള കുമളി യൂണിറ്റ് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് യോഗം ഉദ്ഘാടനംചെയ്തു. സംഘടന നടപ്പാക്കുന്ന 'ലൈഫ് ലൈന്‍' പദ്ധതിയുടെ ഭാഗമായുള്ള 10 ലക്ഷം രൂപയുടെ മരണാനന്തര ധനസഹായ വിതരണം അസോസിയേഷന്‍ പ്രസിഡന്റ് കെ ജി. ഗോപകുമാര്‍ നിര്‍വഹിച്ചു. പുതിയ ഭാരവാഹികളായി മനോജ് കാരിമുട്ടം (പ്രസിഡന്റ്), ബിബിന്‍ ഫിലിപ്പ് (സെക്രട്ടറി), റെജി അയ്യപ്പന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് മനോജ് കാരിമുട്ടം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണന്‍, ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാഗഥന്‍, ജില്ലാ സെക്രട്ടറി നിസാര്‍ കാസിം, ഭാരവാഹികളായ സുമേഷ് എസ് പിള്ള, ജോസ് എ ജെ, സന്തോഷ് കട്ടപ്പന, വിനു വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. നിലവില്‍ 161 അംഗങ്ങളാണ് കുമളി യൂണിറ്റിലുള്ളത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow