ഇടുക്കി മെഡിക്കല്‍ കോളേജ് റോഡ്, കെഎസ്ഇബി സബ്സ്റ്റേഷന്‍ നിര്‍മാണം ഉടന്‍: റോയി കെ പൗലോസ് എംഎല്‍എ

ഇടുക്കി മെഡിക്കല്‍ കോളേജ് റോഡ്, കെഎസ്ഇബി സബ്സ്റ്റേഷന്‍ നിര്‍മാണം ഉടന്‍: റോയി കെ പൗലോസ് എംഎല്‍എ

Jul 24, 2026 - 10:54
 0
ഇടുക്കി മെഡിക്കല്‍ കോളേജ് റോഡ്, കെഎസ്ഇബി സബ്സ്റ്റേഷന്‍ നിര്‍മാണം ഉടന്‍: റോയി കെ പൗലോസ് എംഎല്‍എ
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുകളുടെയും കെഎസ്ഇബി സബ് സ്റ്റേഷന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് റോയി കെ പൗലോസ് എംഎല്‍എ. ചെറുതോണിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടസങ്ങള്‍ പരിഹരിച്ചതായും 15 ദിവസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു. 2023-ല്‍ റോഡിന് 16.2 കോടി രൂപയും സബ്‌സ്റ്റേഷന് 11 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഭരണാനുമതി ലഭിക്കാത്തതിനാല്‍ നിര്‍മാണം മുടങ്ങിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫണ്ട് പുനഃസ്ഥാപിച്ച് എഎസും ടിഎസും ലഭ്യമാക്കി. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അടുത്തമാസം 18ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ ജില്ലയിലെത്തും. നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോയുടെ എംഡിയുമായി ചര്‍ച്ച നടത്തി പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മറ്റ് ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരെ ഉടന്‍ നിയമിക്കും. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് തസ്തികകളിലെ നിയമനം മൂന്ന് വര്‍ഷത്തേക്ക് മാറ്റില്ല. മെഡിക്കല്‍ കോളേജിലേക്കുള്ള പുതിയ റോഡുകള്‍ക്ക് എസ്റ്റിമേറ്റ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓക്‌സിജന്‍ പ്ലാന്റിലേക്കുള്ള വഴിയും കെട്ടിടത്തിന് പിന്നിലെ മണ്ണുമാറ്റലും ഉടന്‍ നടപ്പാക്കും. കലക്ടറുടെ ചേമ്പറില്‍ ഇതിനായി പ്രത്യേക യോഗം ചേരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിങ് കോളേജിന് അനുവദിച്ച 9.5 കോടിയും ചെറുതോണി ടൗണ്‍ വികസനത്തിന്റെ അഞ്ച് കോടിയും ഉള്‍പ്പെടെ 18 പദ്ധതികള്‍ക്ക് 35 കോടി രൂപ നഷ്ടപ്പെട്ടതായും എംഎല്‍എ ആരോപിച്ചു. എ പി ഉസ്മാന്‍, അനില്‍ ആനയ്ക്കനാട്ട്, എം കെ പുരുഷോത്തമന്‍, ജോയി കൊച്ചുകരോട്ട്, അഡ്വ. അനീഷ് ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow