ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Jul 24, 2026 - 10:40
 0
ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: ഉദ്ഘാടന ചടങ്ങുകളോ ആര്‍ഭാടങ്ങളോ ഇല്ലാതെ ചെറുതോണിയിലെ പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഷോപ്പിങ് കോംപ്ലക്‌സ്-കം-ബസ് സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച സെന്ററില്‍നിന്ന് വൈകിട്ട് 4ന് അടിമാലിയിലേക്കുള്ള ആദ്യ സര്‍വീസ് യാത്ര തിരിച്ചു. മുന്‍ ഭരണസമിതിയുടെ കാലത്താണ് പുതിയ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം ആരംഭിച്ചതെങ്കിലും പല കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തുകയും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ബസ് സ്റ്റാന്‍ഡ് കൈമാറാന്‍ കഴിയാതെ വരികയും ചെയ്തു. തുടര്‍ന്ന് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് താല്‍ക്കാലികമായി നിര്‍മിച്ച ഓപ്പറേറ്റിങ് സെന്ററും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബസ് സ്റ്റാന്‍ഡ് പദ്ധതിക്ക് മുമ്പ് പലതവണ ഉദ്ഘാടനങ്ങള്‍ നടന്നതിനാല്‍ ഇത്തവണ ജനപ്രതിനിധികളോ മറ്റ് വിശിഷ്ടാതിഥികളോ എത്തിയിരുന്നില്ല. 
ഇതിനിടെ റോയി കെ പൗലോസ് എംഎല്‍എ അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉദ്ഘാടന മാമാങ്കങ്ങളില്‍ തനിക്ക് താല്‍പര്യമില്ല. ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് പ്രധാനം. അതിനായിരിക്കും തന്റെ ശ്രമം എന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഓപ്പറേറ്റിങ് സെന്ററില്‍നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 29 ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഓപ്പറേറ്റിങ് സെന്ററിന് മുമ്പില്‍ യാത്രക്കാര്‍ക്കായി മേല്‍ക്കൂരയുള്ള കാത്തിരിപ്പ് ഷെല്‍ട്ടറും ഇരിപ്പിടങ്ങളും നിര്‍മിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് ജീവനക്കാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow