കുരങ്ങാട്ടി മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു
കുരങ്ങാട്ടി മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

ഇടുക്കി: തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ വലഞ്ഞ് കുരങ്ങാട്ടിയിലെ കുടുംബങ്ങള്‍. വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം നടത്തുകയും പരാതി നല്‍കുകയും ചെയ്തിട്ടും വൈദ്യുതി വകുപ്പ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. ആദിവാസി വിഭാഗക്കാരായ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശംകൂടിയാണ് കുരങ്ങാട്ടി. ഈ മേഖലയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് സംവിധാനം ഉപയോഗിച്ചാണ് ആളുകള്‍ ആശയവിനിമയം നടത്തുന്നത്. വൈദ്യുതി പോകുന്നതോടെ ആശയവിനിമയ മാര്‍ഗം വഴിയടയും. പ്രദേശത്ത് സ്‌കൂള്‍, റേഷന്‍കട, ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വൈദ്യുതി മുടക്കം ഇവയുടെയെല്ലാം പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വന്യജീവി ശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം. മഴക്കാലമെത്തുന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






