വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1996 വര്‍ഷത്തെ എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു. മുന്‍ ഹെഡ്മാസ്റ്റര്‍ പൊന്നുത്തായി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയില്‍ ടി ഗാര്‍ഡന്‍ ഫ്രണ്ട്‌സ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ചെയര്‍മാന്‍ എം ഗണേശന്‍ നിര്‍വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ എസ് അധ്യക്ഷനായി. സെക്രട്ടറി കലൈ സെല്‍വന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഹേമലത വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെ പോള്‍ രാജ്, എസക്കി ദുരൈ ജയശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. തങ്ങളുടെ കൂട്ടായ്മ ഒരു ഒത്തുകൂടല്‍ എന്നതിലുപരി മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാരിറ്റി ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






