അടിമാലിയില്‍ യുവാവ് കുത്തേറ്റു മരിച്ചു: സഹോദരന്‍ അറസ്റ്റില്‍

അടിമാലിയില്‍ യുവാവ് കുത്തേറ്റു മരിച്ചു: സഹോദരന്‍ അറസ്റ്റില്‍

Oct 26, 2026 - 22:02
 0
അടിമാലിയില്‍ യുവാവ് കുത്തേറ്റു മരിച്ചു: സഹോദരന്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: അടിമാലി വെള്ളത്തൂവലില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. ശല്യാംപാറ പൈതയ്ക്കല്‍ അനില്‍(42) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ പ്രസാദിനെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം അനിലിന്റെ ഭാര്യ സൗമ്യ അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നു. ഇവര്‍ തിരികെവന്നപ്പോള്‍ അനില്‍ വീടിനുള്ളില്‍ രക്തംവാര്‍ന്ന് മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. വീട്ടില്‍ മദ്യലഹരിയിലായിരുന്ന പ്രസാദിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. അനിലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow