പുന്നയാര്‍ ആറുകണ്ടം- ഇറക്കുത്തിപടി റോഡ് തുറന്നു
പുന്നയാര്‍ ആറുകണ്ടം- ഇറക്കുത്തിപടി റോഡ് തുറന്നു

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാര്‍ ആറുകണ്ടം-ഇറക്കുത്തിപടി റോഡ് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. എംപി ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സാന്ദ്രാമോള്‍ ജിന്നി, പഞ്ചായത്തംഗങ്ങളായ ബേബി ഐക്കര, സോയിമോന്‍ സണ്ണി, ഐസന്‍ ജിത്ത്, ബിന്ദു അഭയന്‍, പൗരസമിതി കണ്‍വീനര്‍ ഷാജി ഇറകുത്തിയില്‍, എ പി ഉസ്മാന്‍, ആഗസ്തി അഴകത്ത്, ജോബി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






