ചെറുതോണിയില്‍ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
ചെറുതോണിയില്‍ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

ഇടുക്കി: ചെറുതോണിയില്‍ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് സി പി. മാത്യു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടന ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐന്‍ടിയുസി ജില്ലാ കമ്മിറ്റിയും തൊഴിലാളികളും പെന്‍ഷന്‍കാരും ചേര്‍ന്നാണ് ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, ജോണി ചീരാംകുന്നേല്‍, തങ്കച്ചന്‍ കാരയ്ക്കാവയലില്‍, കെ എം ജലാലുദീന്‍, ജോബി തയ്യില്‍, പി ഡി ജോസഫ്, റോയി കൊച്ചുപുര, സി പി സലീം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






