കട്ടപ്പന നഗരസഭയില്‍ ഓണവിപണി ആരംഭിച്ചു
കട്ടപ്പന നഗരസഭയില്‍ ഓണവിപണി ആരംഭിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണവിപണി 2025 നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. നഗരസഭ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വിപണി പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍നിന്ന് സംഭരിച്ച നാടന്‍ പച്ചക്കറികളും ഹോര്‍ട്ടിക്കോര്‍പ്പില്‍നിന്ന് സംഭരിച്ച പച്ചക്കറികളും കേരള ഗ്രോ ബ്രാന്‍ഡ് ഉത്പന്നങ്ങളു ഉള്‍പ്പെടെ വിപണിയില്‍ ലഭ്യമാണ്. കൃഷി ഓഫീസര്‍ ആഗ്‌നെസ് ജോസ് സംസാരിച്ചു.
കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






