കോവില്‍മലയില്‍ സുരക്ഷ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കോവില്‍മലയില്‍ സുരക്ഷ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഇടുക്കി: കോഴിമല വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഫയര്‍വാച്ചര്‍ മാര്‍ക്കുള്ള സുരക്ഷാ കിറ്റുകള്‍, ഫയര്‍ ഗാംഗ്‌നുള്ള ബാഗ് ,വാട്ടര്‍ ബോട്ടില്‍, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള സോളാര്‍ ലൈറ്റുകള്‍, എന്നിവയുടെ വിതരണോദ്ഘാടനം അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി ഉദയഭാനു നിര്‍വഹിച്ചു. വന സംരക്ഷണ സമിതി പ്രസിഡന്റ് ജയ്‌മോന്‍ കോഴിമല അദ്ധ്യക്ഷനായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അനില്‍ വി എസ് എസ്, സെക്രട്ടറി സജീഷ് രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






