മിസ്റ്റി റോഡ്‌സ് സംഗീത ആല്‍ബം പ്രകാശനം ചെയ്തു
മിസ്റ്റി റോഡ്‌സ് സംഗീത ആല്‍ബം പ്രകാശനം ചെയ്തു
ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ ബനറില്‍ പുറത്തിറക്കിയ മിസ്റ്റി റോഡ്‌സ് മ്യൂസിക്കല്‍ വീഡിയോ മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. അഡ്വ. ജോഷി മണിമല രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ജോജു സെബാസ്റ്റ്യനാണ്. സംവിധനം അക്കി സെബാസ്റ്റ്യനും ശാന്തനു ബാബുവുമാണ്. ശരത് ചന്ദ്രന്‍ ക്യാമറയും ഫ്രാന്‍ലീ ഫ്രാന്‍സിസ് ഡ്രോണ്‍ ക്യാമറയും ചെയ്തു. കട്ടപ്പനയുടെയും, ഇടുക്കിയുടെയും പ്രകൃതിഭംഗി ഒപ്പിയെടുത്ത ആല്‍ബം ജില്ലയുടെ ടൂറിസം രംഗത്തെ വളര്‍ച്ചക്ക് വേഗത കൂട്ടാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പന.
What's Your Reaction?