ഇരട്ടയാര്‍ പൂവേഴ്‌സ്മൗണ്ട് ഗ്രാമവികസന സമിതി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇരട്ടയാര്‍ പൂവേഴ്‌സ്മൗണ്ട് ഗ്രാമവികസന സമിതി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: ഇരട്ടയാര്‍ ചക്കക്കാനം പൂവേഴ്‌സ്സ്മൗണ്ട് ഗ്രാമവികസന സമിതി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. വലിയതോവാള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. മേഖലയിലെ വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തുകയും നേരിട്ട് കാണിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി പ്രിന്‍സ്, ഷൈനി സജി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് മിനി ടോമി ,ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റെഫി ബിനു, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ സിബി പാറപ്പായി, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, ഇരട്ടയാര്‍ പഞ്ചായത്തംഗങ്ങളായ ഷാജി കുമാരന്‍, രജനി രഞ്ജിത്ത്, കിരണ്‍ ജോര്‍ജ് തോമസ് എന്നിവര്‍ക്കാണ് സ്വീകരണം ഒരുക്കിയത്. ഗ്രാമവികസന സമിതി കണ്‍വീനര്‍ ടി സി തങ്കപ്പന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ രാമകൃഷ്ണന്‍ പുതുപ്പറമ്പില്‍, ട്രഷറര്‍ ജോയി കൊച്ചുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?