മേരികുളം സെന്റ് മേരീസ് യുപി സ്‌കൂളില്‍ അമ്മയ്ക്ക് ഒരു ഓണപ്പുടവ പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി
മേരികുളം സെന്റ് മേരീസ് യുപി സ്‌കൂളില്‍ അമ്മയ്ക്ക് ഒരു ഓണപ്പുടവ പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: മേരികുളം സെന്റ് മേരീസ് യുപി സ്‌കൂളില്‍ അമ്മയ്ക്ക് ഒരു ഓണപ്പുടവ പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുളം ടിവി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമാണ് സ്‌കൂളില്‍ നടത്തിയത്. വര്‍ഷങ്ങളായി ഉച്ചക്കഞ്ഞി തയ്യാറാക്കുന്ന ചാക്കോ ജോണിനെയും, മേഴ്‌സി ചാക്കോയെയും സ്‌കൂള്‍ മാനേജ്‌മെന്റും ജനപ്രതിനിധികളും ചേര്‍ന്ന് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. ഹെഡ്മാസ്റ്റര്‍ ജോസുകുട്ടി ജോസ്, പഞ്ചായത്തംഗം സോണിയ ജെറി, പിടിഎ പ്രസിഡന്റ് ബിജോ മോന്‍ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി മഞ്ജു എം എ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണാഘോഷ പരിപാടികളും, ഓണസദ്യയും നടത്തി.
What's Your Reaction?






