വെള്ളാരംകുന്ന് സെന്റ്. മേരീസ് സ്‌കൂളില്‍ ഓണം ആഘോഷിച്ചു
വെള്ളാരംകുന്ന് സെന്റ്. മേരീസ് സ്‌കൂളില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: കുമളി വെള്ളാരംകുന്ന് സെന്റ്. മേരീസ് ഹൈസ്‌കൂളില്‍ ഓണാഘോഷം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കസേരകളി, മലയാളി മങ്ക മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മിനി ജോണ്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് കണിപ്പറമ്പില്‍, അധ്യാപകരായ ഫ്രാന്‍സിസ്, ജോസഫ് ആന്റണി, ബ്രൈറ്റ്‌ലി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






