ഗവ.മെഡിക്കല്‍ കോളേജ് നഴ്‌സിങ് വിദ്യാര്‍ഥികളുടെ സമരം അനവസരത്തില്‍: മന്ത്രി റോഷി അഗസ്റ്റിന്‍
ഗവ.മെഡിക്കല്‍ കോളേജ് നഴ്‌സിങ് വിദ്യാര്‍ഥികളുടെ സമരം അനവസരത്തില്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി ഗവ.മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികളുടെ സമരം അനവസരത്തിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഹോസ്റ്റല്‍ നിര്‍മാണത്തില്‍ താമസം നേരിടുന്നതിനാല്‍ വഞ്ചിക്കവലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഹോളി ഫാമിലി ആശുപത്രി കെട്ടിടം താമസസൗകര്യത്തിനായി വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇത് സംബന്ധിച്ച് കലക്ടര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായി സംസാരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലായി തുറന്നുകൊടുക്കുകയും മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് വാഹനസൗകര്യവും ഒരുക്കും. ഇടുക്കിയില്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ചപ്പോഴും ആരംഭഘട്ടത്തില്‍ ന്യൂനതകള്‍ ഏറെയുണ്ടായിരുന്നു. എല്ലാം ഘട്ടം ഘട്ടമായാണ് പൂര്‍ത്തീകരിച്ചത്. വൈകാതെ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വസ്തുതകള്‍ വ്യക്തമായി അറിഞ്ഞിരുന്നിട്ടും അനവസരത്തിലുള്ള സമരം രാഷ്ട്രീയ പ്രേരിതമായ മറ്റ് ഇടപെടലുകള്‍ കൊണ്ടാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
What's Your Reaction?






