വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു

വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു

Feb 13, 2025 - 20:58
 0
വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘത്തിന്റെ 36-ാമത് വാര്‍ഷികം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ആയോധനകലയുടെ വിവിധ പ്രദര്‍ശനങ്ങളും നടന്നു. 1990 മുതല്‍  ഇവിടെ നൂറുകണക്കിന് ആളുകള്‍ കളരി അഭ്യസിച്ചുവരുന്നു. ഓ.കെ. ജഗദീഷിന്റെ കീഴില്‍ ഇപ്പോള്‍ ആയിരത്തോളം കളരി ശിഷ്യന്മാരുണ്ട്. കോവിഡ് കാലഘട്ടം ഒഴിച്ചാല്‍ എല്ലാവര്‍ഷവും കളരി സംഘത്തിന്റെ വാര്‍ഷികം സംഘടിപ്പിക്കുന്നുണ്ട്. വാര്‍ഷികത്തോടനുബന്ധിച്ച് കരിമരുന്ന് കലാപ്രകടനം, സ്‌നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിരുന്നു. പരിപാടിയില്‍ ജഗതി ആശാന്‍ തന്റെ ഗുരുവിനെ ആദരിച്ചു. പ്രാദേശികരായ മികച്ച കര്‍ഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, നാടക ചലച്ചിത്ര അഭിനേതാവ്, വിദ്യാര്‍ഥി , പുരുഷ ശരീര സൗന്ദര്യം മത്സര ജേതാവ് എന്നിവരെ അനുമോദിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, വൈസ് പ്രസിഡന്റ്  വിജയകുമാരി ജയകുമാര്‍ പഞ്ചായത്തംഗങ്ങാളായ ജോമോന്‍ തെക്കേല്‍, ജെയിംസ് തോക്കൊമ്പേല്‍,  വിവിധ രാഷ്ട്രീയ പ്രതിനിധികളായ  ജോര്‍ജ് ജോസഫ് പടവന്‍ ,കെസി സിനീഷ്‌കുമാര്‍, മാത്യു ജോര്‍ജ്, വി ആര്‍ ശശി , കെ സി ബിജു, എ എല്‍ സതീശന്‍ സാമൂഹ്യപ്രവര്‍ത്തകരായ ഫാ.ജോയി നിരപ്പേല്‍, വിവിധ മതസാമൂഹ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow