കട്ടപ്പന നഗരസഭയില്‍ ഫലവൃക്ഷത്തൈ വിതരണം നടത്തി
കട്ടപ്പന നഗരസഭയില്‍ ഫലവൃക്ഷത്തൈ വിതരണം നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ഫലവൃക്ഷത്തൈ വിതരണം നടന്നു. 2024-2025 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൈകള്‍ വിതരണം ചെയ്തത്. ചെയര്‍പേഴ്‌സണ്‍ ബീന ടോമി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാന്‍ഗോ സ്റ്റിം, റമ്പൂട്ടാന്‍ എന്‍ 80, പ്ലാവിന്റെ വിയറ്റ്‌നാം ഏര്‍ലി വിഭാഗത്തില്‍പ്പെടുന്ന തൈകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജാന്‍സി ബേബി, മനോജ് മുരളി , കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, സോണിയ ജെയ്ബി എന്നിവര്‍ സംസാരിച്ചു. ജോയി ആനിത്തോട്ടം, ആഗ്‌നെസ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






