വെള്ളത്തൂവലില്‍ 13.5 ലിറ്റര്‍ മദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍
വെള്ളത്തൂവലില്‍ 13.5 ലിറ്റര്‍ മദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

ഇടുക്കി: വെള്ളത്തൂവലില്‍ 13.5 ലിറ്റര്‍ മദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. വെള്ളത്തൂവല്‍ പുത്തന്‍പുരക്കല്‍ റെജിമോന്‍ പി എസ് ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 600 രൂപയും കണ്ടെടുത്തു. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എം അഷറഫിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, യദുവംശരാജ്, സുബിന്‍ പി വര്‍ഗീസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






