കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും: റവന്യു വകുപ്പ്

കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും: റവന്യു വകുപ്പ്

Jun 27, 2025 - 16:40
 0
കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും: റവന്യു വകുപ്പ്
This is the title of the web page

ഇടുക്കി: കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് റവന്യു വകുപ്പ്. വന്‍കിട കൈയ്യേറ്റങ്ങള്‍ക്കെതിരെയുള്ള  നടപടിക്കൊപ്പം സാധാരണക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിന്നക്കനാലില്‍ ഏറ്റെടുത്ത ഭൂമിയില്‍ േൈകയറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പലരും റവന്യൂ ഭൂമിയെന്ന് അറിയാതെ വാങ്ങിയതാണ.് ഇവര്‍ക്ക് പരിശോധനയില്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ ഭൂമി പതിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സന്തോഷ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി പാവപ്പെട്ട ആളുകള്‍ക്ക് പതിച്ച് നല്‍കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വിവിധ യോഗങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ തുടരുമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow