വനിതാ കമ്മിഷനും ഇരട്ടയാര്‍ പഞ്ചായത്തും ചേര്‍ന്ന് ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി

വനിതാ കമ്മിഷനും ഇരട്ടയാര്‍ പഞ്ചായത്തും ചേര്‍ന്ന് ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി

Jun 27, 2025 - 16:29
 0
വനിതാ കമ്മിഷനും ഇരട്ടയാര്‍ പഞ്ചായത്തും ചേര്‍ന്ന് ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി
This is the title of the web page

ഇടുക്കി: കേരള വനിതാ കമ്മിഷനും ഇരട്ടയാര്‍ പഞ്ചായത്തും ചേര്‍ന്ന് ജാഗ്രത സമിതി പരിശീലനം നടത്തി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ടും സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍, അവകാശലംഘനങ്ങള്‍ എന്നിവയില്‍ ഇടപെട്ട് പരിഹരിക്കുന്നതിനും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത തരത്തിലുള്ള ഒരു സമൂഹസൃഷ്ടിക്കായി സംസ്ഥാന വനിതാകമ്മീഷന്റെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളുടെ പരിശീലന പരിപാടി നടത്തിയത്. കില റിസോഴ്‌സ് പേഴ്‌സണ്‍ ഷാലിമോള്‍ പി കെ. ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രജനി സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈനമ ബേബി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ സിനി മാത്യു, ജോസുകുട്ടി അരിപ്പറമ്പില്‍, ജോസഫ്  തച്ചാപറമ്പില്‍, പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, ഐസിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനില ഷാജി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിസി ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി ത്യേസ്യാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow