കര്‍ഷക സംഘം ജില്ലാ സമ്മേളനം: നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി

കര്‍ഷക സംഘം ജില്ലാ സമ്മേളനം: നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി

Aug 20, 2026 - 12:56
 0
കര്‍ഷക സംഘം ജില്ലാ സമ്മേളനം: നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി
This is the title of the web page

ഇടുക്കി: കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയായ വി എസ് അച്യുതാനന്ദന്‍ നഗറില്‍ നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് മോഹനന്‍ പതാക ഉയര്‍ത്തി. സമരകേന്ദ്രങ്ങളായ ആനച്ചാല്‍, അമരാവതി, കീരിത്തോട് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച കപ്പി- കയര്‍, കൊടിമരം, പതാക ജാഥകള്‍ ഇടുക്കിക്കവലയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രകടനമായി പൊതുസമ്മേളന നഗറില്‍ എത്തിച്ചേര്‍ന്നു. സ്വാഗതസംഘം ഭാരവാഹികളായ കെ എസ് മോഹനന്‍, വി ആര്‍ സജി, മാത്യു ജോര്‍ജ് എന്നിവരും കര്‍ഷകസംഘം നേതാക്കളുംചേര്‍ന്ന് ജാഥകളെ സ്വീകരിച്ചു. കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കുന്ന കാര്‍ഷികോല്‍പ്പന്ന വിപണന മേള(അഗ്രി ഫെസ്റ്റ്) അഖിലേന്ത്യ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റിയംഗം എം എം മണി ഉദ്ഘാടനംചെയ്തു. വിവിധ സഹകരണ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവരുടെയും ചിന്ത പബ്ലിക്കേഷന്‍സിന്റെയും സ്റ്റാളുകള്‍ മേളയില്‍ തുറന്നു. 21ന് ഉച്ചകഴിഞ്ഞ് 3ന് നഗരത്തില്‍ 10,000 കര്‍ഷകര്‍ അണിനിരക്കുന്ന പ്രകടനം. തുടര്‍ന്ന് പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറില്‍(നഗരസഭ ഓപ്പണ്‍ സ്റ്റേഡിയം) പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കെ എന്‍ ബാലഗോപാല്‍ എംഎല്‍എ, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍, നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, എം എം മണി, സി വി വര്‍ഗീസ്, എസ് കെ പ്രീജ, എന്‍ വി ബേബി, കെ എം രാധാകൃഷ്ണന്‍, അഡ്വ. കെ ജെ ജോസഫ്, റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow