ഡല്‍ഹി ചലോ: സിപിഐ കട്ടപ്പനയില്‍ വിളംബര ജാഥ നടത്തി
ഡല്‍ഹി ചലോ: സിപിഐ കട്ടപ്പനയില്‍ വിളംബര ജാഥ നടത്തി
ഇടുക്കി: ബദലാവ് സറൂരി ഹേ മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യവുമായി സിപിഐ നടത്തുന്ന
ഡല്‍ഹി ചലോ പരിപാടിയുടെ പ്രചരണാഥം കട്ടപ്പനയില്‍ വിളംബര ജാഥ നടത്തി. സംസ്ഥാന കൗണ്‍സിലംഗം വി ആര്‍ ശശി ഉദ്ഘാടനം ചെയ്തു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രകടനം അശോകക്കവല, സെന്‍ട്രല്‍ ജങ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് സമാപിച്ചു. വിലക്കയറ്റം തടയുക, യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക, ബാലറ്റ് പേപ്പറിലേക്കുമടങ്ങുക, ജനാധിപത്യം സംരക്ഷിക്കുക, വനിതാസംവരണം നടപ്പിലാക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങി പന്ത്രണ്ടിന ആവശ്യങ്ങളുമായി സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ഒരു ലക്ഷംപേരെ സംഘടിപ്പിച്ചാണ് ഡല്‍ഹി ചലോ സംഘടിപ്പിക്കുന്നത്. മണ്ഡലം സെക്രട്ടറി സി എസ് അജേഷ് അധ്യക്ഷനായി. എ എസ് രാജ, ആനന്ദ് വിളയില്‍, അഡ്വ. കെ ജെ ജോയിസ്, കെ എന്‍ കുമാരന്‍, കെ എസ് രാജന്‍, സനീഷ് മോഹനന്‍, ഗിരീഷ് മാലി, ഇ കെ ജെയ്‌മോന്‍, സജോ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?