കട്ടപ്പന വൈഎംസിഎ വനിതാ ഫോറം ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി
കട്ടപ്പന വൈഎംസിഎ വനിതാ ഫോറം ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി
ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ ഓണാഘോഷവും വനിതാ ഫോറം ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു. നാഷണൽ കൗൺസിൽ പേഴ്സണൽ കമ്മിറ്റി അംഗം മാത്യു മുണ്ടാട്ട് ഓണാഘോഷം ഉദ്ഘാടനംചെയ്തു. നാഷണൽ റൂറൽ വൈഎംസിഎ വൈസ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണവും വയോമിത്രം പ്രോജക്ട് അവതരണവും നടത്തി. വനിതാ ഫോറം ഉദ്ഘാടനവും കമ്മിറ്റി രൂപീകരണവും നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു. നഗരസഭാ കൗൺസിലർ ബീന ടോമി ഭാരവാഹികളെ ബാഡ്ജ് അണിയിച്ചു. ഓണക്കിറ്റ് വിതരണോദ്ഘാടനം ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ കെ ജെ ജോസഫും അംഗങ്ങൾക്കുള്ള ഓണസമ്മാന വിതരണം സബ് റീജിയണൽ കൺവീനർ ലാൽ പീറ്ററും നിർവഹിച്ചു. യോഗത്തിൽ സബ് റീജിയണൽ ഭാരവാഹികളെ ആദരിച്ചു. പ്രസിഡന്റ് സൽജു ജോസഫ് അധ്യക്ഷത വഹിച്ചു. ടോമി ഫിലിപ്പ്, പി എം ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഹൈ വൈ, യൂണി വൈ, വനിതാ ഫോറം, മറ്റ് അംഗങ്ങൾ എന്നിവർക്കായി വിവിധ ഓണാഘോഷ മത്സരങ്ങളും നടന്നു.
What's Your Reaction?