കട്ടപ്പന വൈഎംസിഎ എക്യുമെനിക്കല്‍ സംഗമം നടത്തി
കട്ടപ്പന വൈഎംസിഎ എക്യുമെനിക്കല്‍ സംഗമം നടത്തി
ഇടുക്കി: കട്ടപ്പന വൈഎംസിഎയും വൈഡബ്ല്യുസിഎയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഖില ലോക പ്രാര്‍ഥനാവാരത്തോടനുബന്ധിച്ച് എക്യുമെനിക്കല്‍ സംഗമം നടത്തി. കെ ടി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനംചെയ്തു. വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. സംസ്ഥാന പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് ആമുഖപ്രഭാഷണവും റവ. ഡോ. ബിനോയി പി ജേക്കബ് മുഖ്യപ്രഭാഷണവും നടത്തി. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ, വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജോസ് മോന്‍ കൊച്ചുപുത്തന്‍പുരയില്‍, ഫാ. ജിതിന്‍ വര്‍ഗീസ്, ഫാ. ജെയിംസ് കുര്യന്‍, ഫാ അനൂപ് കരിങ്ങാട്, ഫാ മജു നിരവത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ സെക്ഷനുകള്‍ക്ക് ജനറല്‍ സെക്രട്ടറി സല്‍ജു ജോസഫ്, കണ്‍വീനര്‍ പി എം ജോസഫ്, ജോണിക്കുട്ടി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

