ഷൂട്ടിങ് മെഡല്‍ ജേതാവ് അഭിരാമി ജെറ്റിക്ക് അനുമോദനം
ഷൂട്ടിങ് മെഡല്‍ ജേതാവ് അഭിരാമി ജെറ്റിക്ക് അനുമോദനം

ഇടുക്കി: സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ സ്വര്‍ണം നേടുകയും ദേശീയതലത്തില്‍ 16-ാം സംസ്ഥാനത്തെത്തുകയും ചെയ്ത തൊവരയാര്‍ സ്വദേശിനി അഭിരാമി ജെറ്റിയെ തൊവരയാര്‍ എസ്എച്ച്ജി അനുമോദിച്ചു. സംഘം പ്രസിഡന്റ് തങ്കച്ചന്‍ പി കെ യോഗം ഉദ്ഘാടനം ചെയ്തു. അഭിരാമിക്ക് ഉപഹാരവും സമ്മാനിച്ചു. സെക്രട്ടറി ജിന്‍സ് മൈക്കിള്‍ അധ്യക്ഷനായി. അംഗങ്ങളായ ജെറ്റി സി ഡി, ജോസ് മാത്യു, വിനോയി സി ആര്‍, മാത്യു പി, സജി തോമസ്, വിനയചന്ദ്രന്‍ വാസു, പ്രമോദ് പി പി, അരുണ്‍ കെ മോഹന്‍, സന്തോഷ് കെ ജി, ജോസഫ് കുറ്റിപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






