ഉപ്പുതറ പഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങളുടെയും പമ്പ് സെറ്റുകളുടെയും വിതരണോദ്ഘാടനം
ഉപ്പുതറ പഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങളുടെയും പമ്പ് സെറ്റുകളുടെയും വിതരണോദ്ഘാടനം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങളുടെയും , പമ്പ് സെറ്റുകളുടെയും വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ക്ഷീര കൃഷിയിലൂടെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ് സി,എസ് വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി ആട്ടിന്‍കുട്ടികളുടെയും, പോത്തുകുട്ടികളുടെയും വിതരണമാണ് ഉപ്പുതറ മൃഗാശുപത്രിയില്‍ വച്ച് സംഘടിപ്പിച്ചത്. കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനറല്‍ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കായി പമ്പ് സെറ്റുകള്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 50 കര്‍ഷകര്‍ക്കാണ് 13000 രൂപ വില വരുന്ന പമ്പ് സെറ്റും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നത്. ഉപ്പുതറ കൃഷി ഓഫീസര്‍ ധന്യ ജോണ്‍സണ്‍ നിര്‍വഹണ ഉദ്യോഗസ്ഥയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഫ്രാന്‍സിസ് ദേവസ്യ, സിനി ജോസഫ്, ജെയിംസ് തോക്കുംബേല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
What's Your Reaction?






