വികലാംഗ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം: ജീവിതം വഴിമുട്ടി ഉപ്പതറ സ്വദേശി
വികലാംഗ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം: ജീവിതം വഴിമുട്ടി ഉപ്പതറ സ്വദേശി

ഇടുക്കി: ആറുമാസമായി വികലാംഗ പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടി ഉപ്പുതറ സ്വദേശി വിഷ്ണു പൊന്നപ്പന്‍. 2004 മുതല്‍ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷനാണ് ഇപ്പോള്‍ മുടങ്ങിയത്. പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും നടപടിയില്ലെന്നാണ് യുവാവിന്റെ പരാതി.
ജന്മനാ കാലിന് സ്വാധീനമില്ലാത്ത വിഷ്ണുവിന് ഏഴാംക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. 2004മുതല്‍ വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നു. 2019ല്‍ അമ്മയും 2023ല്‍ അച്ഛനും മരിച്ചു. ഉപജീവനത്തിനായി ലോട്ടറി കച്ചവടം നടത്തിയെങ്കിലും വാഹനം തകരാറിലായതോടെ വരുമാനവും നിലച്ചു. പിന്നീട് പെന്‍ഷന്‍ മാത്രമായിരുന്നു ഉപജീവനമാര്‍ഗം. കഴിഞ്ഞ ജൂലൈ മുതല്‍ പെന്‍ഷന്‍ നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായി.
പെന്‍ഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തകരാറാണ് മുടങ്ങാന്‍ കാരണം. പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങി മുഴുവന്‍ രേഖകളും നല്‍കിയിട്ടും തുടര്‍നടപടിയില്ല. മറ്റുവരുമാന മാര്‍ഗം ഇല്ലാത്തതിനാല്‍ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലുമില്ല. മാതാപിതാക്കള്‍ മരിച്ചതോടെ ബന്ധുവിനൊപ്പമാണ് താമസം
What's Your Reaction?






