പാവനാത്മ കോളേജ് വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാര നിറവില്‍
പാവനാത്മ കോളേജ് വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാര നിറവില്‍

ഇടുക്കി: ഉന്നത വിദ്യാഭ്യസ വകുപ്പും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും ചേര്‍ന്ന് നല്‍കുന്ന വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാരം മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാര്‍ഥികളായ ഹര്‍ഷ തോമസിനും ആന്‍സുമോള്‍ ജോയിക്കും ലഭിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ബിരുദത്തിന് കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് വിദ്യാര്‍ഥി പ്രതിഭ നല്‍കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിച്ചു.
ഇടിഞ്ഞമല സ്വദേശികളായ ബിജു - സിസിലി ദമ്പതികളുടെ മകളാണ് ഹര്‍ഷ. നെല്ലിപ്പാറ സ്വദേശികളായ ജോയി- ജെസ്സി ദമ്പതികളുടെ മകളാണ് ആന്‍സുമോള്‍.
What's Your Reaction?






