വണ്ടന്‍മേട്ടില്‍ നൈപുണ്യ പരിശീലന പരിപാടി
വണ്ടന്‍മേട്ടില്‍ നൈപുണ്യ പരിശീലന പരിപാടി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ കൗമാരക്കാര്‍ക്ക് വേണ്ടി വര്‍ണോത്സവം എന്ന പേരില്‍ നൈപുണ്യ പരിശീലന പരിപാടി നടത്തി. പഞ്ചായത്തംഗം രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. നേതൃത്വ പാടവം, ക്രിയാത്മകമായ ചിന്ത, നല്ല വ്യക്തി ബന്ധങ്ങള്‍, ഫലവത്തായ ആശയ വിനിമയം, മൊബൈല്‍ ഫോണിന്റെ ശരിയായ ഉപയോഗം, തെറ്റായ ബന്ധങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപെടാം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. പഞ്ചായത്തംഗം ജി പി രാജന്‍ അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്‌നേഹ സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. നൂറോളം പേര്‍ ക്ലാസില്‍ പങ്കെടുത്തു. ലെനിന്‍ പുളിക്കല്‍ ക്ലാസ് നയിച്ചു.
What's Your Reaction?






