ഝാൻസി റാണിയായി ദയയുടെ പ്രവേശം
ഝാൻസി റാണിയായി ദയയുടെ പ്രവേശം

കട്ടപ്പന : ആദ്യ വേദിയിൽ ഝാൻസി റാണിയായി അരങ്ങേറ്റം ;ദയയ്ക്ക് ലഭിച്ചത് അർഹിച്ച അംഗീകാരം,ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിലാണ് ഈ തൊടുപുഴക്കാരി ഒന്നാം സ്ഥാനം നേടിയത്.
മുതലക്കോടം പള്ളിവീട്ടിൽ ദയാ അജിത് ഇതുവരെ കലോത്സവ വേദികളിൽ കയറിയിട്ടില്ല.ഇതാദ്യമായി മോണോ ആക്ട് വേദിയിലെത്തി അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ ഝാൻസി റാണിയുടെ കഥ പറഞ്ഞാണ് ദയ ഒന്നാമതെത്തിയത്ന
നാടകം,ഇംഗ്ലീഷ് സ്കിറ്റ്, പദ്യം ചൊല്ലൽ എന്നിവയിലും ഈ ഒൻപതാം ക്ലാസ്സുകാരി മത്സരിക്കുന്നുണ്ട്.അഭിനയ പാരമ്പര്യമില്ലാത്ത ദയ അധ്യാപകരുടെ നിർബന്ധ പ്രകാരമാണ് മോണോ ആക്ടിൽ പങ്കെടുത്തത്.കെ പി എ സി ഷാജി തോമസാണ് ഗുരു. ഗൗരവം ചോരാതെ ത്സാൻസി റാണിയുടെ ചരിത്രകഥ വേദിയിൽ അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടാനും ദയക്കായി.മുതലക്കോടം സേക്രട്ട് ഹാർട്ട്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.അജിത് - ഖദീജ ദമ്പതികളുടെ മകളാണ് ദയ.
What's Your Reaction?






