കലോത്സവം വിധി കർത്താക്കൾക്കെതിരെ ഗുരുതര ആരോപണവുമായ്‌ രക്ഷിതാക്കൾ

കലോത്സവം വിധി കർത്താക്കൾക്കെതിരെ ഗുരുതര ആരോപണവുമായ്‌ രക്ഷിതാക്കൾ

Nov 16, 2023 - 20:04
Jul 6, 2024 - 20:16
 0
കലോത്സവം  വിധി കർത്താക്കൾക്കെതിരെ ഗുരുതര ആരോപണവുമായ്‌ രക്ഷിതാക്കൾ
This is the title of the web page

ഇടുക്കി : ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങളിലെ വിധികർത്താക്കൾക്ക് എതിരെ ആരോപണവുമായി രക്ഷിതാക്കളും മത്സരാർഥികളും രംഗത്ത്. ഇന്നലെയും ഇന്നുമായി നടന്ന ഭരതനാട്യം, നാടോടി നൃത്തം തിരുവാതിര എന്നീ ഇനങ്ങളിൽ വിധികർത്താക്കൾ കോഴ വാങ്ങി അർഹതപ്പെട്ടവരെ തഴഞ്ഞു എന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മത്സരാർഥി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി

ഇടുക്കി ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങൾക്ക് വിധികർത്താക്കളായ് എത്തിയവർക്കെതിരെയാണ് ഗുരുതര ആരോപണവുമായി മത്സരാർഥിയും രക്ഷിതാവും രംഗത്തെത്തിയത് .കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ മത്സരാർഥിയാണ് പരാതിക്കാരി.ചെവ്വാഴ്ച്ച നടന്ന ഭരതനാട്യ മത്സരത്തിലും ഇന്നലെ നടന്ന നാടോടി നൃത്തത്തിലും വിധി നിർണ്ണയത്തിൽ കൃത്യമം കാണിച്ചു എന്നാണ് പരാതി. അർഹരായ മത്സരാർഥികളെ തഴഞ്ഞ ഇടുക്കി ജില്ലയിലെ പ്രമുഖനായ ഒരു നൃത്താ അധ്യാപകന്റെ കീഴിൽ പഠിച്ച വിദ്യാർഥികൾക്ക് ഒന്നും രണ്ടും സ്ഥാനം നൽകി എന്നാണ് ആക്ഷേപം.

ചെവ്വാഴ്ച്ച മത്സരശേഷം രാത്രി നൃത്ത ഇനങ്ങൾക്ക് വിധി കർത്താവായിരുന്ന സ്ത്രി കൃത്യമം കാണിച്ച വിവരം ഫോണിലൂടെ മറ്റൊരാളെ അറിയിക്കുന്നതും പ്രതിഫലം ആവശ്യപ്പെടുന്നതും കേട്ടു എന്നും രക്ഷിതാവ് പറഞ്ഞു

നൃത്ത ഇനങ്ങളിൽ മിക്ക വിധികർത്താക്കളെയും ഈ നൃത്ത അധ്യാപകൻ സ്വാധീനിച്ചിട്ടുണ്ടെന്നും. മത്സരങ്ങളിൽ ഇതേ അധ്യാപകന്റെ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മാറി മാറി ലഭിക്കുന്നു എന്നും ആരോപണമുണ്ട്. വരുന്ന മത്സരങ്ങളിലെങ്കിലും ഇത് തടയണമെന്നും, രഹസ്യ പരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow