ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മറയൂര്‍ സെന്റ് മേരിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മറയൂര്‍ സെന്റ് മേരിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇടുക്കി: മറയൂര്‍ സെന്റ് മേരിസ് യുപി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ഒപ്പം വയനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള പണസമാഹരണവും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. വീടും കുടുംബവും ജീവനും ജീവിതവും ഒരായുസ്സിന്റെ അധ്വാനം മുഴുവനും ഒലിച്ചുപോയപ്പോള്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കുവാന്‍ മാത്രമല്ല അവരെ ചേര്‍ത്തുനിര്‍ത്തുവാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കും എന്ന സന്ദേശം നല്‍കുകയാണ് മറയൂര്‍ സെന്റ് മേരിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. വയനാടിന്റെ വേദനയെ ഓര്‍മിപ്പിക്കുന്ന കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടി. മാനേജര്‍ സി. എല്‍സി. ഹെഡ്മിസ്ട്രസ് സി. ബീന, ആധ്യാപകരായ അന്‍സമ്മ, ഷൈല, പ്രീത, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലഭിച്ച തുക തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
What's Your Reaction?






