വട്ടവടയില്‍ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നത് 6 കിലോമീറ്റര്‍
വട്ടവടയില്‍ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നത് 6 കിലോമീറ്റര്‍

ഇടുക്കി: വട്ടവടയില്‍ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നത് 6 കിലോമീറ്റര്‍ ദൂരം. വത്സപ്പെട്ടി ഉന്നതിയിലെ ആര്‍ ഗാന്ധിയമ്മാളിനെയാണ് ചുമന്ന് മറയൂരിലെ ആശുപത്രിയിലെത്തിച്ചത്. ഗാന്ധിയമ്മാളിനെ ചുമന്നുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തെന്നിവീണ് പരിക്കേറ്റ ഇവരെ പുതപ്പില്‍ കെട്ടി ചുമന്ന് വലിയൊരു കൂട്ടം ആളുകളുമായി സഞ്ചരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉന്നതിയിലേക്കുള്ള പാത ദുര്‍ഘടാവസ്ഥയിലുള്ളതാണ് മഴക്കാലത്തു മാത്രമല്ല വേനല്‍ക്കാലത്തും ഇതുവഴി സഞ്ചരിക്കുകയെന്നത് പ്രയാസം നിറഞ്ഞതാണ്. റോഡിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട് ഉന്നതിയിലേക്ക് റോഡ് നിര്‍മിക്കാന്‍ തുക അനുവദിച്ചിരുന്നുവെന്ന് ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു.
What's Your Reaction?






