നാടെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം
നാടെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം
ഇടുക്കി: കോണ്‍ഗ്രസ് വാര്‍ഡുകള്‍ കമ്മിറ്റികള്‍ ഭൂനിയമ ഭേദഗതി ചട്ടം കത്തിച്ച് പ്രതിഷേധിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജന്‍ കാലാച്ചിറ അധ്യക്ഷനായി. ഷൈനി സണ്ണി, കെ മാത്യു, വിനോദ് നെല്ലിക്കല്‍, സണ്ണി ചെറിയാന്‍, സേവ്യര്‍ പാണാട്ട്, റിന്റോ വേലനാത്ത്, ഷാജി കുറുമണ്ണില്‍, കിരണ്‍, ലിസി ജോണി, വര്‍ഗീസ് കുട്ടി എന്നിവര്‍ സംസാരിച്ചു.
പാറക്കടവില്‍ നഗരസഭ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ പുല്ലാന്തനാല്‍ അധ്യക്ഷനായി. പി എസ് മേരിദാസന്‍, ജോസഫ് പുത്തന്‍പുരയ്ക്കല്‍, എം വി കുര്യന്‍, ഫ്രാന്‍സിസ് പനന്തോട്ടം, മാത്യു കുരീക്കാട്ട്, രാജന്‍ കക്കുഴി, ജിജോ പാലാത്തറ, സി വി ദേവസ്യ, ജസ്റ്റിന്‍ കുഴിപ്പാല, ജിന്‍സ് രാജേഷ്, പി ബി സുരേഷ്, വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ജോസ് ആനക്കല്ലില്‍ അധ്യക്ഷനായി. രാധാകൃഷ്ണന്‍ നായര്‍, പൊന്നപ്പന്‍ അഞ്ചപ്ര, ശ്രീകാന്ത് എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

