ഏത്തവാഴക്കൃഷിയില്‍ മേരികുളം ഉപ്പൂട്ടില്‍ റോയിയുടെ വിജയഗാഥ: തിരിച്ചടിയായി വിലയിടിവ്
ഏത്തവാഴക്കൃഷിയില്‍ മേരികുളം ഉപ്പൂട്ടില്‍ റോയിയുടെ വിജയഗാഥ: തിരിച്ചടിയായി വിലയിടിവ്
ഇടുക്കി: ഏത്തവാഴക്കൃഷിയില്‍ അയ്യപ്പന്‍കോവില്‍ മേരികുളം ഉപ്പൂട്ടില്‍ റോയിയുടെ വിജയഗാഥയ്ക്കുപിന്നില്‍ കഠിനാധ്വാനത്തിന്റെ കൈയൊപ്പുണ്ട്. കൃഷി ഉപജീവനമാര്‍ഗമാക്കിയ ഇദ്ദേഹം വാഴയ്ക്ക് പുറമേ ഏലവും പച്ചക്കറികളും ഉള്‍പ്പെടെ കൃഷിചെയ്തുവരുന്നു. പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്തെ 500ലേറെ ഏത്തവാഴകള്‍ വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. എന്നാല്‍, ഇത്തവണത്തെ വിലയിടിവില്‍ ഇദ്ദേഹം നിരാശയിലാണ്. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 50 മുതല്‍ 55 രൂപ വരെ ഏത്തവാഴക്കുലകള്‍ക്ക് വില ലഭിച്ചിരുന്നു. ഇത്തവണ 30 മുതല്‍ 35 രൂപ വരെയാണ്.
അതേസമയം തമിഴ്‌നാട്ടില്‍നിന്ന് വന്‍തോതില്‍ ഏത്തവാഴക്കുലകള്‍ വിപണിയിലെത്തുന്നതും വിലയിടിവിന് കാരണമാകുന്നു. ഭൂരിഭാഗം കര്‍ഷകരും സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയുമാണ് കൃഷിയിറക്കുന്നത്. കൃഷിനാശമുണ്ടായാല്‍ കൃഷിഭവനുകള്‍ വഴി ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണ്. കര്‍ഷകരെ സഹായിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് റോയിയുടെ ആവശ്യം.
What's Your Reaction?

