ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് നടപ്പാതയില്‍: കട്ടപ്പന പള്ളിക്കവലയില്‍ അപകടഭീഷണി
ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് നടപ്പാതയില്‍: കട്ടപ്പന പള്ളിക്കവലയില്‍ അപകടഭീഷണി

ഇടുക്കി: കട്ടപ്പന പള്ളിക്കവലയില്‍ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റര്‍ കാല്‍നട, വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു. നൂറുകണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന നടപ്പാതയിലാണ് ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി ജനറേറ്ററിന്റെ ഇരുമ്പുകമ്പി തട്ടി കാറിന് കേടുപാട് സംഭവിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ആവശ്യത്തിനായാണ് ജനറേറ്റര്‍ എത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളി, ആശുപത്രി എന്നിവിടങ്ങളിലേക്ക് കുട്ടികള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത് പള്ളിക്കവലയിലെ നടപ്പാതയിലൂടെയാണ്. ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് യാതൊരു മുന്നറിയിപ്പുമില്ല. ബുധനാഴ്ച റോഡില്‍നിന്ന് പാര്‍ക്കിങ്ങിലേക്ക് തിരിയുന്നതിനിടെയാണ് കാര്‍ ജനറേറ്ററിന്റെ മുന്‍ഭാഗത്തെ ഇരുമ്പുകമ്പിയില്‍ തട്ടിയത്. അടിയന്തരമായി ജനറേറ്റര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
What's Your Reaction?






