കൂട്ടാറിലെ കളിക്കളം വിവാദം പുകയുന്നു: വോളിബോള്‍ തിരിച്ചേല്‍പ്പിച്ച് യുവജനങ്ങള്‍ പ്രതിഷേധിച്ചു
കൂട്ടാറിലെ കളിക്കളം വിവാദം പുകയുന്നു: വോളിബോള്‍ തിരിച്ചേല്‍പ്പിച്ച് യുവജനങ്ങള്‍ പ്രതിഷേധിച്ചു
ഇടുക്കി: കൂട്ടാറില്‍ കരുണാപുരം പഞ്ചായത്ത് ഓഫീസിനോടുചേര്‍ന്നുള്ള കളിക്കളം ഭരണസമിതി വിട്ടുനല്‍കാത്തതിനെതിരെ വ്യാപക പ്രതിഷേധം. നാട്ടുകാരും യുവജനങ്ങളും വോളിബോള്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് തിരിച്ചേല്‍പ്പിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തുവക സ്ഥലത്തെ കളിക്കളത്തെച്ചൊല്ലിയാണ് ഭരണസമിതിയും നാട്ടുകാരും നേര്‍ക്കുനേര്‍ രംഗത്തുവന്നിട്ടുള്ളത്. മുമ്പ് ഇവിടെ നാട്ടുകാര്‍ വോളിബോള്‍ കളിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ യുവജന കൂട്ടായ്മ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തുകയും കഴിഞ്ഞ ഭരണസമിതി കളിക്കളം ഒരുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. പിന്നീട് ഇവിടെ വോളിബോള്‍ കളിയും ആരംഭിച്ചു. കഴിഞ്ഞദിവസം പഞ്ചായത്ത് ജീവനക്കാര്‍ എത്തി മുന്നറിയിപ്പില്ലാതെ നെറ്റും മറ്റും അഴിച്ചുമാറ്റി. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പാര്‍ക്കിങ് ഏരിയയിലാണ് കളിക്കളം നിര്‍മിച്ചിട്ടുള്ളതെന്നും അനുമതി വാങ്ങാത്തതിനാലാണ് നീക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാതെ വൈകുന്നേരങ്ങളില്‍ മാത്രമാണ് കളിച്ചിരുന്നതെന്ന് യുവാക്കള്‍ പറയുന്നു.
What's Your Reaction?