ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി
ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കേണ്ട വികസന പദ്ധതികളെ സംബന്ധിച്ചുള്ള ചര്‍ച്ചയും അഭിപ്രായ രൂപികരണവുമാണ് നടന്നത്. വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അധ്യക്ഷനായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വര്‍ഗീസ് വെട്ടിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയ് വര്‍ക്കി, റിന്റാമോള്‍, ഡോളി സുനില്‍, ആലീസ് വര്‍ഗീസ്, സാന്ദ്രാമോള്‍ ജിന്നി, സെല്‍വരാജ്, സ്‌നേഹന്‍ രവി, സെക്രട്ടറി മുഹമ്മദ് സബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






