വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയിറങ്ങി. പതിവ് ക്ഷേത്രം ചടങ്ങുകള്‍ക്ക് ശേഷം ശിവരാത്രി ദിന പ്രത്യേക വഴിപാടായ മഹാപ്രസാദമൂട്ട് നടന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്ന് കാവടി ഘോഷയാത്ര ക്ഷേത്രാങ്കണത്തില്‍ എത്തിയതോടെ കാവടി അഭിഷേകം നടന്നു. കൊച്ചിന്‍ ഡ്രാമാ വിഷന്‍ അവതരിപ്പിച്ച മഹാ ശിവപ്രഭ എന്ന ബാലെയും നടന്നു. ക്ഷേത്രം തന്ത്രി കണ്ഡര മോഹനന്‍, മേല്‍ശാന്തി ജയശങ്കര്‍ പി. നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദേവസ്വം സൂപ്രണ്ട് നന്ദകുമാര്‍, കമ്മിറ്റിയംഗങ്ങളായ ജയശങ്കര്‍ജ നമ്പൂതിരി. മാനേജര്‍ പ്രദീഷ് കാര്‍ത്തികേയന്‍, പ്രസിഡന്റ് കെ.കെ. രാജു, ട്രഷറര്‍ കെ ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






