കോണ്‍ഗ്രസ് കൊച്ചുതോവാള വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
കോണ്‍ഗ്രസ് കൊച്ചുതോവാള വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഇടുക്കി:കോണ്‍ഗ്രസ് കൊച്ചു തോവാള നോര്‍ത്ത് 11-ാം വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. യുഡിഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഗമം നടന്നത്്. ബീന ടോമി അദ്ധ്യക്ഷയായി. സംഘടനയുടെ ശക്തി വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, ഭാവി പദ്ധതികള്‍ കാര്യക്ഷമാക്കുക എന്നിവയാണ് സംഗമത്തിന്റെ ലക്ഷ്യം. കെ ജെ ബെന്നി മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. സിജു ചക്കുംമൂട്ടില്‍, ജോയി ആനിത്തോട്ടം, സിബി പാറപ്പായില്‍, പിസി മാത്യു, ഷാജി നടയ്ക്കല്‍, ജോസ് മുത്തനാട്ട്, ബിജു ചെരുവില്‍, ബിനോയി വെണ്ണിക്കുളം, ജിതിന്‍ ജോയി, ജോര്‍ജുകുട്ടി നടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






