കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ കാറിടിച്ച് 3 പേര്‍ക്ക് പരിക്ക്
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ കാറിടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി:കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ കാറിടിച്ച് 3 കാല്‍നടയാത്രികര്‍ക്ക് പരിക്കേറ്റു. പുളിയന്‍മല സ്വദേശി വര്‍ഗീസ്(65), നരിയമ്പാറ പൊട്ടന്‍കുളം ആലീസ്(54), അന്യാര്‍തൊളു സ്വദേശി രാജന്‍(60) എന്നിവര്‍ക്കാണ് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് 5.50ഓടെയാണ് അപകടം. വ്യാപാര സ്ഥാപനത്തിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി യാത്രികരെ ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ടുനീങ്ങിയ കാര്‍, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






