പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: കെപിഡബ്ല്യു എച്ച്ആര്‍പി യൂണിയനുകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: കെപിഡബ്ല്യു എച്ച്ആര്‍പി യൂണിയനുകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റ് വക തേയിലതോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ KP മഞ്ചുമല ഫാക്ടറി പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എഐസിസി അംഗം അഡ്വ ഇഎം ആഗസ്തി ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് 3 മാസമായി ശമ്പളം, പ്രോവിഡന്‍ ഫണ്ട്, ഗ്രാറ്റുവിറ്റി, ചികില്‍സാ ആനുകൂല്യം അടക്കമുള്ളവ ലഭിക്കുന്നില്ല. ശമ്പളം ലഭിക്കാത്തതിനാല്‍ പുറംജോലിക്ക് പോയാണ് വരുമാനം കണ്ടെത്തുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ലേബര്‍ കമ്മിറ്റി വിളിച്ചുകൂട്ടാന്‍ തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഒപ്പം ട്രേഡ് യൂണിയന്‍ നേതാവായ വാഴൂര്‍ സോമന്‍ എംഎല്‍എയും തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. ഈ സാഹചര്യത്തിലാണ് യൂണിയനുകള്‍ സമരം നടത്തിയത്. ഐഎന്‍ടിയുസി പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷനായി. കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് ഐഎന്‍ടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെഎ സിദ്ദിഖ്, എച്ച്ആര്‍പിഇ യൂണിയന്‍ പെരിയാര്‍ മേഖലാ പ്രസിഡന്റ് എസ് ഗണേശന്‍, കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം ഉദയസൂര്യന്‍. വൈസ് പ്രസിഡന്റ് ജി ബാബു, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം നജിബ് തേക്കിന്‍കാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കര്‍, ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, മണ്ഡലം പ്രസിഡന്റുമാരായ എന്‍ അഖില്‍, ആര്‍ വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






