കാഞ്ചിയാര്‍ ആല്‍ഫയുടെ നാടകം ' ഹരിത വിലാപം' അരങ്ങിലെത്തി

കാഞ്ചിയാര്‍ ആല്‍ഫയുടെ നാടകം ' ഹരിത വിലാപം' അരങ്ങിലെത്തി

Mar 17, 2025 - 22:47
 0
കാഞ്ചിയാര്‍ ആല്‍ഫയുടെ നാടകം ' ഹരിത വിലാപം' അരങ്ങിലെത്തി
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരുടെ അതിജീവന പോരാട്ടങ്ങള്‍ പ്രമേയമായ ഹരിത വിലാപം എന്ന നാടകം അരങ്ങിലെത്തി. അര നൂറ്റാണ്ടോളമായി നാടക രംഗത്ത് ശ്രദ്ദേയമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള  കാഞ്ചിയാര്‍ ആല്‍ഫ ആണ് നാടകം അവതരിപ്പിച്ചത്. ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ പ്രതിസന്ധികളും അതിജീവന പോരാട്ടവുമാണ് ഹരിത വിലാപം എന്ന നാടകത്തിന്റെ പ്രമേയം. 1980കളില്‍ മലയാള നാടക ലോകത്ത് നിരവധി അടയാളപ്പെടുത്തലുകള്‍ നടത്തിയ നാടകസമിതിയാണ് കാഞ്ചിയാര്‍ ആല്‍ഫ. ഒരു ഇടവേളയ്ക്ക് ശേഷമാണ് ആല്‍ഫാ തീയേറ്റേഴ്‌സ് പുതിയ നാടകവുമായി അരങ്ങിലെത്തിയത്. കാഞ്ചിയാര്‍ രാജന്‍ എഴുതിയ നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം സുരേഷ് മാധവ് ആണ്. അഭിനയം രംഗത്തെ സമ്പൂര്‍ണമായും മാറ്റുന്ന ഈ തലമുറയില്‍ വലിയ സ്വീകാര്യത ഉണര്‍ത്തുന്ന തരത്തിലാണ് ആല്‍ഫ നാടകവുമായി അരങ്ങ് കീഴടക്കിയത്. നിരവധി ആളുകളാണ് നാടകം ദര്‍ശിക്കാന്‍ കാഞ്ചിയാര്‍ പള്ളിക്കവല സാംസ്‌കാരിക നിലയത്തില്‍ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow