തൂക്കുപാലം അമ്പതേക്കറില്‍ വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയില്‍
തൂക്കുപാലം അമ്പതേക്കറില്‍ വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയില്‍
ഇടുക്കി: തൂക്കുപാലം അമ്പതേക്കറില്‍ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് തടി പോസ്റ്റുകളാണിവ. വീണ്ടുകീറിയ പോസ്റ്റുകള്‍ ഏതുസമയവും നിലംപൊത്തും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച തൂണുകളുടെ പല ഭാഗങ്ങളും ദ്രവിച്ചനിലയിലാണ്. നിരവധിതവണ നാട്ടുകാര്‍ കെഎസ്ഇബിക്ക് പരാതി നല്‍കിയിരുന്നു. ഉടന്‍ മാറ്റി സ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടാകുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കടന്നുപോകുന്ന പാതയോരത്താണ് അപകടഭീഷണി. മഴക്കാലത്ത് സമീപത്തെ വീടുകളിലെ താമസക്കാരും ഭീതിയിലാണ്.
What's Your Reaction?

