നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒപി തുടങ്ങി: രോഗികള്‍ക്ക് ആശ്വാസം

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒപി തുടങ്ങി: രോഗികള്‍ക്ക് ആശ്വാസം

Feb 26, 2026 - 15:59
 0
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒപി തുടങ്ങി: രോഗികള്‍ക്ക് ആശ്വാസം
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒപി പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനംചെയ്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് ആറുവരെഒ.പി പ്രവര്‍ത്തിക്കും. നേരത്തെ ഒപി സൗകര്യമില്ലാത്തത് ചികിത്സതേടിയെത്തുന്നവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടുകയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ടിവരുകയോ ചെയ്യേണ്ട സ്ഥിതിയായിരുന്നു. ആളുകളുടെ നിരന്തര ആവശ്യത്തെതുടര്‍ന്ന് ഡോക്ടറുടെ സേവനം ഉറപ്പാക്കി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഇതോടൊപ്പം ലാബും തുറന്നുപ്രവര്‍ത്തിക്കും. വൈസ് പ്രസിഡന്റ് സി എസ് യശോധരന്‍ അധ്യക്ഷനായി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആര്‍ രാമചന്ദ്രന്‍, ഷിംല ബീവി, മുകേഷ് മോഹനന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജെറിന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow