ഇരട്ടയാര്‍ പഞ്ചായത്ത് മഹിളാസഭ ചേര്‍ന്നു

ഇരട്ടയാര്‍ പഞ്ചായത്ത് മഹിളാസഭ ചേര്‍ന്നു

Feb 26, 2026 - 15:48
 0
ഇരട്ടയാര്‍ പഞ്ചായത്ത് മഹിളാസഭ ചേര്‍ന്നു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന മഹിളാസഭ പ്രസിഡന്റ് രജനി കെ.എ. ഉദ്ഘാടനംചെയ്തു. ഇരട്ടയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി പൗലോസ് അധ്യക്ഷയായി. സെക്രട്ടറി ധനേഷ് ബി പദ്ധതി അവതരണവും കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അനു ജോയി വിഷയാവതരണവും നടത്തി. ബിപിഒ ഗീത സാബു ഗ്രൂപ്പുതല ചര്‍ച്ച നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ രാജി ഹരികുമാര്‍, ജിഷ ഷാജി, മിനി പ്രതീഷ്, ഷീബ അജയ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മഞ്ജു തോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന വര്‍ഗീസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow