ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന് തുടക്കം
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന് തുടക്കം

ഇടുക്കി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്ററിന്റെ 36-ാമത് വാര്‍ഷിക കണ്‍വന്‍ഷന് കട്ടപ്പന ടൗണ്‍ ഹാളില്‍ തുടക്കമായി. ബുധനാഴ്ച ആരംഭിച്ച കണ്‍വന്‍ഷന്‍ 18 ന് സമാപിക്കും. കട്ടപ്പന സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എംടി തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്രദര്‍ സ്റ്റാന്‍ലി റാന്നിയുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ധ്യാനയോഗം, പവ്വര്‍ കോണ്‍ഫറന്‍സ്, വുമണ്‍സ് ഫെല്ലോഷിപ്പ്, സ്‌നാന ശുശ്രൂഷ , റിവൈല്‍ മീറ്റിംഗ്, സണ്‍ഡേ സ്‌കൂള്‍ സംയുക്ത സമ്മേളനം , സംയുക്ത ആരാധന എന്നിവയാണ് ഈ ദിവസങ്ങളില്‍ നടക്കുക. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.
സുവിശേഷ മഹായോഗത്തില്‍ പാസ്റ്റര്‍മാരായ ടോം തോമസ്, ബേബി വര്‍ഗീസ്, പോള്‍ ഗോപാലകൃഷ്ണന്‍, കെ വി എബ്രഹാം, സാം ജോസഫ്, റെജി, പി സി ചെറിയാന്‍ തുങ്ങിയവര്‍ പ്രസംഗിക്കും.
What's Your Reaction?






