ആര്യയ്ക്ക് അന്ത്യാഞ്ജലി നല്‍കി നാട്
ആര്യയ്ക്ക് അന്ത്യാഞ്ജലി നല്‍കി നാട്

ഇടുക്കി: അകാലത്തില്‍ പൊലിഞ്ഞ പിഞ്ചോമനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പാറക്കല്‍ വീട്ടില്‍ ഷിജോ - അംബിക ദമ്പതികളുടെ മകള്‍ ആര്യയാണ് ഇന്നലെ ഛര്‍ദിയെതുര്‍ന്ന് മരണമടഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകുന്നേരം കുട്ടിയുടെ മൃതദേഹം വള്ളക്കടവിലെ വീട്ടില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടി ആര്യയുടെ മൃതദേഹം വള്ളക്കടവ് സി എസ് ഐ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു . ജനപ്രതിനിധികളും നാട്ടുകാരും അടക്കം വന്‍ ജനാവലി ആര്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമാകാത്തതിനാല്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
What's Your Reaction?






